സംപ്രീതിയുടെ ആനന്ദമാണ് പേരുതന്നെ സൂചിപ്പിക്കുന്ന ആനന്ദ് എന്ന മാലാഖ. ഇവിടുത്തെ മാലാഖമാർക്കിടയിലെ ഒരു നല്ല സഹോദരന്റെ സാന്നിധ്യം- അതായിരിക്കാം ആനന്ദിനുകൊടുക്കാനാവുന്ന ഏറ്റവും നല്ല വിശേഷണം. കാരണം, ഇവിടെയുള്ള ആരുടേയും ഏതാവശ്യത്തിനും കൂടെനിൽക്കുന്ന ഒരു സഹോദരന്റെ ബലമാണ് ആനന്ദ്. ശാരീരികക്ഷമതയ്ക്കപ്പുറംനിൽക്കുന്ന ഇച്ഛാശക്തിയാണ് ആനന്ദിന്റെ മുഖമുദ്ര. എപ്പോഴും സന്തോഷവാനായി മറ്റുള്ളവരുടെ ആവശ്യങ്ങളിൽ തനിക്കാവുന്നതെന്തും ചെയ്തുകൊടുക്കാൻ നിറചിരിയോടെ സമീപിക്കുന്ന മാലാഖ. സംപ്രീതി ചെണ്ട ഗ്രൂപ്പിന്റെ നേതൃത്വം ആനന്ദിന്റെ കരചലനത്തിലാണ്. ഈ നേതൃത്വമാണ് ഗ്രൂപ്പിനെ state second നും district first നും കാരണമാക്കിയത്. മ്യൂസിക്കൽ ഡ്രംസിലും ആനന്ദ് ഒരു താരംതന്നെയാണ്.എന്തുകാര്യംപറഞ്ഞാലും 'ok അച്ചാ' എന്നുപറഞ്ഞുകൊണ്ടുചെയ്യുന്ന പ്രകൃതം. ബുദ്ധിവികാസം പൂർണ്ണമല്ലെന്നപേരിൽ മറഞ്ഞിരിക്കാൻ വിധിക്കപ്പെട്ട എത്രയോപേർ നമുക്കുചുറ്റുമുണ്ട്. അവർക്കെല്ലാം ആനന്ദിനെപോലെ ഒത്തിരി നന്മകളും കഴിവുകളുമുണ്ടെങ്കിലും അവരെയും മുൻനിരയിലെത്തിക്കാനും കഴിവുകളെ വികസിപ്പിക്കാനും കുടുംബങ്ങളും സമൂഹവും ഇനിയും ഏറെ വളരട്ടെ.
ജന്മദിനമാഘോഷിക്കുന്ന ആനന്ദിന് സംപ്രീതിയുടെയും സംപ്രീതിയെ സ്നേഹിക്കുന്നവരുടെയും ഏറെ ഹൃദ്യമായ പ്രാർത്ഥനാശംസകൾ
Sampreethy is truly a blessing for our society. The love and dignity they provide to differently abled men is something every community should aspire to. Visiting felt like stepping into a home filled with grace
13-09-2024
Fr. Joseph MathewVolunteering at Sampreethy has changed my perspective on life. The residents are full of joy and the staff radiates compassion. It's not just a home—it's a family.
13-09-2024
SilomAs a social worker, I’ve seen many institutions, but Sampreethy stands out for its genuine warmth and structured approach to empowerment. They don't just care—they uplift.
13-09-2024
Thomas Kurian